ഭൂമി കച്ചവടത്തിനിടയില്‍ കബളിപ്പിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

0

ഭൂമി കച്ചവടത്തിനിടയില്‍ കബളിപ്പിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജനകീയ പുരോഗമന സമിതി ഭാരവാഹികള്‍ നടവയലില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാനന്തവാടി അഞ്ചുകുന്ന് കളത്തിങ്കല്‍ വീട്ടില്‍ കെ. സി. സുരേഷ്‌കുമാര്‍ എന്നയാളെ പനമരം കായകുന്ന് സ്വദേശി ഭൂമി കച്ചവടത്തിനിടയില്‍ കബളിപ്പിച്ചെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.നടവയല്‍ ജനകീയപുരോഗമന സമിതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

2012ല്‍ നടത്തിയ തട്ടിപ്പില്‍ പ്രതിഷേധിച്ച് നടവയല്‍ ടൗണിലെ ഭൂമിയില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ജനകീയ സമിതി 2017 മാര്‍ച്ച് 1 ന് ഭൂമിയില്‍കൊടികുത്തി അവകാശം സ്ഥാപിച്ചിരുന്നു.നടവയല്‍ ജനകീയപുരോഗമന സമിതി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കല്‍പ്പറ്റയില്‍
നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും , ജനകീയ പുരോഗമന സമിതിയുടെ 13 വര്‍ഷക്കാലത്തെപോരാട്ടത്തിന്റേയും
ഇടപെടലിന്റെ ഭാഗമായാണ് കേസ്സില്‍ പുരോഗതിയുണ്ടായതെന്ന് പുരോഗമന സമിതി ഭാരവാഹികളായ , ഷാന്റിചേനപ്പാടി, വി എ കുര്യാച്ചന്‍ ,പി ടി പ്രേമാനന്ദ് , സുരേഷ് കുമാര്‍ഗ്രേഷ്യസ് നടവയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

Leave A Reply

Your email address will not be published.

error: Content is protected !!