മണിപ്പൂരില്‍ തുടരുന്ന വംശഹത്യയില്‍ പ്രതിഷേധം: ജൂലൈ 2ന് പ്രതിഷേധ റാലിയും പൊതുസമ്മേളനവും

0

 

മണിപ്പൂരില്‍ തുടരുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് മാനന്തവാടി എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ ഞായറാഴ്ച മാനന്തവാടിയില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജൂലൈ 2 ന് ഞായറാഴ്ച വൈക്കീട്ട് 6 മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കിലാണ് പ്രതിഷേധം.

 

ഞായറാഴ്ച വൈകിട്ട് 6.30ന് ഗാന്ധി പാര്‍ക്കില്‍ റാലി സംഗമിക്കുന്നതാണ്. തുടര്‍ന്ന് മണിപ്പൂര്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദീപം തെളിയിച്ച് പ്രാര്‍ത്ഥിക്കും.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മാനന്തവാടി രൂപതയുടെ സഹായ മെത്രാന്‍ റെവ ഡോ. അലക്‌സ് താരാമംഗലം പിതാവ് ഉദ്ഘാടനം ചെയ്യുമെന്നും എക്യുമേനിക്കല്‍ ഫോറം ഭാരവാഹികള്‍ പറഞ്ഞു.ഫോറംപ്രസിഡണ്ട് ഫാദര്‍ റോയി വലിയപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. കണിയാരം കത്തീഡ്രല്‍ വികാരി ഫാദര്‍ സോണി വാഴക്കാട്ട് ആമുഖ സന്ദേശം നല്‍കും. ജോസ് പള്ളത്ത് മുഖ്യ സന്ദേശം നല്‍കും വൈദികര്‍ അല്‍മായ നേതാക്കള്‍ തുടങ്ങിയവര്‍ പ്രതിഷധ സംഗമത്തില്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ ഫാദര്‍ റോയി വലിയ പറമ്പില്‍ ഫാദര്‍ അനീഷ് പുരക്കല്‍,
റോജസ് വെങ്ങച്ചോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!