സംസ്ഥാന അതിര്‍ത്തി മുത്തങ്ങയില്‍ വന്‍നിരോധിത പുകയില ഉല്‍പ്പന്ന വേട്ട.

0

ലോറിയില്‍ പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 3600 കിലോ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതര്‍ പിടികൂടി. സംഭവത്തില്‍ കോയമ്പത്തൂര്‍ പൊള്ളാച്ചി ഒടയകുളം ഒഎസ്പി നഗറില്‍ കനകരാജ്(47)നെ അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ടാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനപരിശോധനക്കിടെ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടിയത്.

ഉത്തരമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടിയത്. കര്‍ണാടകയിലെ ബിടുതിയില്‍ നിന്ന ലോറിയില്‍ പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടിയത്. 246 ചാക്കുകളിലായി കടത്താന്‍ ശ്രമിച്ച 3600 കിലോ ഹാന്‍സാണ് മുത്തങ്ങ എക്സൈസ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവറും കോയമ്പത്തൂര്‍ ആനമലൈ ഒടയകുളം ഒ.എസ്.പി നഗറില്‍ കനകരാജിനെ അറസ്റ്റ് ചെയ്തു. പാലക്കാട്ടേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതിനായി കൊണ്ടുപോകുന്ന നിരോധിതപുകയില ഉല്‍പ്പന്നം കൊണ്ടുവന്നത്. പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നത്തിന് വിപണിയില്‍ ഒന്നരകോടി രൂപ വിലമതിക്കുന്നതാണ്. നിരോധിത പുകയില ഉല്‍പ്പന്നം കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പിടികൂടിയ വസ്തുവും ആളെയും വാഹനവും സുല്‍ത്താന്‍ബത്തേരി പൊലിസിന് തുടര്‍നടപടികള്‍ക്കായി കൈമാറി. ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ പരിശോധനയാണ് അതിര്‍ത്തിയില്‍ എക്സൈസ് വകുപ്പ് നടത്തിവരുന്നത്. വാഹനപരിശോധനയ്ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. വി നിധിന്‍, പ്രിവന്റീവ് ഓഫീസര്‍ കെ.എം ലത്തീഫ്, സിഇഒമാരായ എം.സുരേഷ്, ആര്‍.സി ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!