കൃഷി ഭവനുകള്‍ വഴി വിതരണത്തിന് എത്തിച്ച കറിവേപ്പ്,കറിനാരങ്ങ,നീലം മാവ് തുടങ്ങിയ ഫലവൃക്ഷ തൈകള്‍ ഗുണനിലവാരമില്ലാത്തതെന്ന് വ്യാപക പരാതി.പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 5 പഞ്ചായത്തുകളിലും വിതരണത്തിന് എത്തിച്ച തൈ വിതരണ പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നതായും കര്‍ഷകര്‍.കര്‍ഷകരെ വഞ്ചിക്കുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും,കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള തൈകള്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഗുണനിലവാരമില്ലാത്ത തൈകള്‍ വിതരണം നടത്താന്‍ സമ്മതിക്കില്ലെന്ന് പഞ്ചായത്തംഗം തങ്കച്ചന്‍ നെല്ലിക്കയം പറഞ്ഞു .
അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിച്ച തൈകള്‍ ആണ് ഇത്.മാവിന്‍ തൈക്ക് – 18 രൂപയും – ബാക്കി തൈകള്‍ സൗജന്യമായിട്ടാണ് നല്‍കുന്നതാണ് . ലക്ഷക്കണക്കിന് രൂപ മുടക്കി ഗുണനിലവാരമില്ലാത്ത തൈകള്‍ ഇറക്കിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത് . പുതാടി പഞ്ചായത്തില്‍ ഇത്തരത്തില്‍ ഇറക്കിയ കറിവേപ്പിന്‍ തൈ കണ്ണ് കൊണ്ട് നോക്കിയാല്‍ പോലും കാണാത്ത അത്രക്കും ചെറുതാണ്.