വിദ്യാര്‍ഥിക്ക് മര്‍ദനം; അധ്യാപകന്റെ പേരില്‍ കേസ്
വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. വള്ളിയൂര്‍ക്കാവ് നെഹ്റു മെമ്മോറിയല്‍ യു.പി സ്‌കൂള്‍ അധ്യാപകന്‍ എന്‍.സി. ബാബു പ്രശാന്തിന്റെ പേരിലാണ് മാനന്തവാടി പോലീസ് കേസെടുത്തത്. സഹപാഠികള്‍ കണ്ടുനില്‍ക്കേ ലൈബ്രറിയില്‍വെച്ച് ബാബു പ്രശാന്ത് തല കുനിച്ച് പിടിച്ച് പുറത്ത് മര്‍ദിച്ചെന്നാണ് വിദ്യാര്‍ഥി പോലീസില്‍ നല്‍കിയ പരാതിയിലുള്ളത്. കുട്ടിയില്‍ നിന്ന് ശേഖരിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലനീതി നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തത്.