കെകെ അബ്രഹാമിനെ കോടതിയില്‍ ഹാജരാക്കി
പുല്‍പ്പളളി സഹകരണ ബാങ്ക് തട്ടിപ്പ് ,മുന്‍ ബാങ്ക് പ്രസിഡന്റ് കെകെ അബ്രഹാമിനെ കോടതിയില്‍ ഹാജരാക്കി.ഇന്ന് അഞ്ച് മണി വരെ കെകെ അബ്രഹാം പോലീസ് കസ്റ്റഡിയില്‍.സുല്‍ത്താന്‍ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
സുല്‍ത്താന്‍ബത്തേരി സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന ബാങ്ക് മുന്‍പ്രസിഡണ്ട് കെ കെ അബ്രഹാമിനെയാണ് ഇന്ന് ഉച്ചയോടെ സുല്‍ത്താന്‍ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് കേസന്വേഷിക്കുന്ന പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. വൈകിട്ട് അഞ്ചുമണി വരെയായിരുന്നു കസ്റ്റഡി സമയം. ഉച്ചയോടെ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍വാങ്ങിയ കെ കെ അബ്രഹാമിനെ ആദ്യം സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഈസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ കെ അബ്രഹാമിന്പ്രാഥമികചികിത്സനല്‍കി. തുടര്‍ന്ന് രണ്ട് മണിയോടെ അബ്രഹാമിനെ പുല്‍പ്പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. കോടതിയില്‍ നിന്ന്് പൊലിസ് കസ്റ്റഡിയില്‍ പുറത്തിറങ്ങിയ കെ കെ അബ്രഹാം നടപടി തനിക്കെതിരായ ഗൂഢാലോചനയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പുറത്തിറങ്ങിയശേഷം കാര്യങ്ങള്‍ പറയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വായ്പ തട്ടിപ്പിനിരയായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണ കുറ്റത്തിനും, സമാനത്തട്ടിപ്പിന് ഇരയായ മറ്റു രണ്ടുപേര്‍ നല്‍കിയ വഞ്ചന കേസിലുമാണ് കെ കെ അബ്രഹാമിനെ അറസ്റ്റ് ചെയ്തത്. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന കെ കെ അബ്രഹാം വിവാദത്തെ തുടര്‍ന്ന് സ്ഥാനം രാജി വെച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ വീട്ടിലും, ബാങ്കിലും കഴിഞ്ഞദിവസം പരിശോധനം നടത്തിയിരുന്നു.