ധനകോടി ചിട്‌സ് തട്ടിപ്പ് :എംഡി യോഹന്നാന്‍ മറ്റത്തില്‍ അറസ്റ്റില്‍

0

മുന്‍ എംഡി യോഹന്നാന്‍ മറ്റത്തില്‍ പൊലിസ് പിടിയില്‍.ഒളിവില്‍ താമസിക്കവെ ബംഗ്ലരൂവില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത് . തട്ടിപ്പുമായി ബന്ധപ്പെട്ട് ഇടപാടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഡയറക്ടര്‍മാരായ സജി സെബാസ്റ്റ്യന്‍, ജോര്‍ജ് എന്നിവര്‍ നിലവില്‍ റിമാന്റിലാണ്.
ധനകോടി ചിട്‌സിന്റെ 22 ബ്രാഞ്ചുകളില്‍ നിന്നായി കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്.

 

സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായുള്ള ധനകോടി ചിട്സ്, ധനകോടി നിധി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പണം നഷ്ട്ടപ്പെട്ട ഇടപാടുകാരുടെ പ്രതിഷേധം ശക്തമാവുന്നതിനിടയിലാണ് മുന്‍ എംഡിയും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ യോഹന്നാനെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിജയവാഡയില്‍ നിന്ന് ബംഗളൂരൂവിലേക്ക് ബസില്‍ വരുംവഴി കോലാറില്‍ വെച്ചാണ് യോഹന്നാനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ ഇയാള്‍ രണ്ട് മാസമായി ഒളിവിലായിരുന്നു.

നിലവില്‍ ഡയറക്ട് ബോര്‍ഡ് അംഗങ്ങളായ സജി എന്ന സെബാസ്റ്റ്യന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ റിമാന്റിലാണ്. കഴിഞ്ഞ മാസം ആദ്യം പൊലീസില്‍ കീഴടങ്ങുന്നതിനുമുമ്പായി സജി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഴുവന്‍ ക്രമക്കേടുകള്‍ക്കും ഉത്തരവാദി മുന്‍ എംഡി യോഹന്നാന്‍ മറ്റത്തിലാണെന്നും തനിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നും ആരോപിച്ചിരുന്നു.

2007 ല്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച ധന കോടി ചിറ്റ്സ് എന്ന സ്ഥാപനത്തിനും 2018-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ധന കോടി നിധി ലിമിറ്റഡിനും നാല് ജില്ലകളിലായി 22 ബ്രാഞ്ചുകളായി ഉള്ളത്. ചിട്ടി ചേര്‍ന്ന ഉപഭോക്താക്കള്‍ക്ക് 22 കോടിയോളം രൂപ കിട്ടാനുണ്ടെന്നാണ് ഇടപാടുകാര്‍ ഉന്നയിച്ച പരാതി. നിലവില്‍ സുല്‍ത്താന്‍ബത്തേരി പൊലിസ് തട്ടിപ്പുമായി ബന്ധപ്പെട്ട് 14 കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏപ്രില്‍ അവസാനത്തോടെ ധനകോടി ചിട്സിന്റെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും ഡയറക്ടര്‍മാരും ഒളിവില്‍ പോയതോടെ ശമ്പളവും ആനുകൂല്യങ്ങളും മാസങ്ങളായി ലഭിക്കുന്നിലെന്നാരോപിച്ച് ജീവനക്കാരും പ്രതിഷേധവുമായി രംഗത്തുണ്ട്. പരാതിയുടെ അടിസ്ഥാത്തില്‍ ധനകോടി ചിട്സ് പ്രൈവറ്റ് ലിമിറ്റിഡിന്റെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസില്‍ നിന്ന് 16 കമ്പ്യൂട്ടറുകളും, മറ്റ് രേഖകളും പൊലിസ് അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!