പട്ടികജാതി വികസന വകുപ്പിലെ 2022- 2023 വര്‍ഷത്തെ എസ് സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിലേയ്ക്കായുളള എഴുത്തു പരീക്ഷ 2022 ഏപ്രില്‍ മൂന്നിന് നടക്കും. രാവിലെ 11.00 മുതല്‍ 12.00 വരെ ജില്ലാതല പരീക്ഷ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്.പൊതുവിജ്ഞാനം, മെന്റല്‍ എബിലിറ്റി, സര്‍ക്കാര്‍ സംവിധാനങ്ങളും ക്ഷേമ പദ്ധതികളും, ആനുകാലിക സംഭവങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയാണ് നടക്കുക.പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള യോഗ്യരായ അപേക്ഷകര്‍ അവരവര്‍ക്ക് തപാല്‍ മാര്‍ഗ്ഗം ലഭ്യമായിട്ടുളള അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുളള നിബന്ധനകള്‍ പാലിച്ച് പരീക്ഷകേന്ദ്രങ്ങളില്‍ 45 മിനിട്ട് മുന്‍പായി അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.
ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായ അപേക്ഷകര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുളള ജില്ല പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.