സി കെ രാഘവന്‍ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനും ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ചേകാടിയും സംയുക്തമായി മണ്ണ് കറുപ്പ് മരം പച്ച എന്ന പേരില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കി.പൂന്തോട്ടനിര്‍മ്മാണം ഫലവൃക്ഷ തൈ നടീല്‍ കവിതാലാപനം നൃത്തശില്പം എന്നിവ സംഘടിപ്പിച്ചു.പരിസ്ഥിതി ദിനാചരണ ഉദ്ഘാടനം പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ രാജു തോണിക്കടവ് നിര്‍വഹിച്ചു.
പരിസ്ഥിതി ദിന സന്ദേശം ഹെഡ്മാസ്റ്റര്‍ ബിജു സാര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി.സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെ കൊണ്ടും ചെടികള്‍ നടുന്നതിന്റെ ഉദ്ഘാടനം സി കെ ആര്‍ എം ഐ ടി ഇ പ്രിന്‍സിപ്പാള്‍ ഷൈന്‍ പി ദേവസ്യ നിര്‍വഹിച്ചു. അധ്യാപക വിദ്യാര്‍ത്ഥികള്‍ വനം വകുപ്പുമായി സഹകരിച്ചുകൊണ്ട് പൊളന്നയില്‍ മരത്തൈകള്‍ നടുകയും ചേകാടിയില്‍ നിന്നും കുറുവാ ദ്വീപിലേക്കുള്ള റോഡിന്റെ ഇരുവശവും പ്ലാസ്റ്റിക്കുകള്‍ നീക്കം ചെയ്ത് വൃത്തിയാക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജു വി.പി.ഷിജിത്ത് ബി.എഫ്. ഒ, പി.എസ്. ചിപ്പി ബി.എഫ്. ഒ, കെ.എം. അശ്വതി ബി.എഫ്.ഒ. കെ.പി. കേളു, പ്രവീണ്‍,ഗിരീഷ് ടി.ടി. , ഉജ്ജയ് പി.ഡി., സീജ പി.എം., സിദ്ധാര്‍ത്, ഗൗതം അനഘ ആതിര കാവ്യ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.