ജില്ലയിലെ മരീയനാട് എസ്റ്റേറ്റില്‍ ആദിവാസികള്‍ ആരംഭിച്ച കുടില്‍ കെട്ടല്‍ സമരം വരും ദിവസങ്ങളില്‍ ശക്തിപ്പെടുത്താന്‍ ആദിവാസി ഗോത്രമഹാസഭ, ഇരുളം ഭൂസമരസമിതി തുടങ്ങിയ സംഘടനകള്‍ സംയുക്തമായി തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ കൈമാറിയ നിക്ഷിപ്ത വനഭൂമി പതിച്ചു നല്‍കുന്നതിലെ അനാസ്ഥയാണ് കുടില്‍ കെട്ടല്‍ സമരത്തിലേക്ക് നയിച്ചതെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആദിവാസി ഗോത്രമഹാസഭാ സ്റ്റേറ്റ് കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍, ഇരുളം ആദിവാസി ഭൂസമര സമിതി കണ്‍വീനര്‍ ബി.വി.ബോളന്‍, എ. ചന്തുണ്ണി, രമേശന്‍ കൊയാ ലിപ്പുര, രാമന്‍കുട്ടി , പി.ആര്‍.അജിത്ത്, ബിജു തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
മുത്തങ്ങ സമരത്തിന് ശേഷം, 2004 ല്‍ സുപ്രീം കോടതിയുടെ അംഗീകാരത്തോടെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം 19,000 ഏക്കര്‍ വനഭൂമി ആദി വാസി പുനരധിവാസത്തിന് കൈമാറിയിരുന്നു. പ്രസ്തുത വനഭൂമിയില്‍ ഉള്‍പ്പെടുന്നതാണ് മരിയനാട്, പാമ്പ് എസ്റ്റേറ്റ്, എസ്റ്റേറ്റിലെ 90 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് കീഴിലുള്ള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തോട്ടമായി കൈവശം വെച്ച് വരികയായിരുന്നു.
ഭൂരഹിതര്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാ നമെടുത്തതോടെ കെ.എഫ്.ഡി.സി. പദ്ധതി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ 100 ല്‍ ഏറെ വരുന്ന തൊഴിലാളികള്‍ക്ക് പി.എഫ്., പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാനു ണ്ടെന്ന പേരില്‍ ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നത് നീട്ടികൊണ്ടുപോയി. തൊഴിലാളികളില്‍ ചിലര്‍ തോട്ടത്തില്‍ കയ്യേറുകയുമുണ്ടായി. വയനാട് ജില്ലയില്‍ ഭൂര ഹിത പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയ ഭൂമിയില്‍ താരതമ്യേന മെച്ചപ്പെ ട്ടതും കൃഷിയോഗ്യവുമായ ഭൂമിയാണ് മരിയനാട് എസ്റ്റേറ്റിലുള്ളത്. വയനാട് ജില്ലയില്‍ ഭൂരഹിതര്‍ക്ക് വിതരണത്തിനായി മാറ്റിവെച്ച് 7000 ഏക്കറോളം വരുന്ന ഭൂമി പൊതു ആവശ്യത്തിനെന്ന പേരില്‍ സര്‍ക്കാര്‍ കയ്യേറുകയോ (വെറ്റിനറി യൂണിവേഴ്‌സിറ്റി, നവോദയ സ്‌കൂള്‍, എം.ആര്‍.എസ്.സ്‌കൂള്‍, എന്‍ ഊര് തുടങ്ങിയ പദ്ധതികള്‍ക്ക് പ്രബലരാഷ്ട്രീയ സംഘടനകള്‍ അവരുമായി ബന്ധപ്പെട്ടവരെ മുന്‍നിര്‍ത്തി കൈയ്യേറു കയോ ആണ് ഉണ്ടായത്.
ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമിക്ക് പകരം നല്‍കാന്‍ (കെ.എല്‍.ടി. ആക്ട്) സുപ്രീം കോടതി വിധി അനുസരിച്ച് പതിച്ചു നല്‍കാനും മേല്‍പ റഞ്ഞ വനഭൂമി റവന്യൂ വകുപ്പ് ദുരുപയോഗം ചെയ്തു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന ട്രൈബല്‍ മ്യൂസിയം സ്ഥാപിക്കാനും ഇതേ നിക്ഷിപ്ത വനഭൂമിയില്‍ നിന്നും ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ചുരുക്കത്തില്‍ വയനാട് ജില്ല യുടെ പലഭാഗത്തായി അവശേഷിച്ചിരുന്ന 1000 ത്തോളം ഏക്കര്‍ വരുന്ന നിക്ഷിപ്തവന ഭൂമി മാത്രമാണ് മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ മാറ്റിവെക്കാന്‍ 2014 ല്‍ കേരള സര്‍ക്കാര്‍ ഉത്തരവിട്ടത്. 700 ഓളം വരുന്ന അപേക്ഷക രില്‍ ഒന്നാംഘട്ടമെന്ന നിലയില്‍ 289 പേര്‍ക്ക് ഭൂമി പതിച്ചു നല്‍കാന്‍ തീരുമാനിച്ചപ്പോള്‍
മരിയനാട്, പാമ്പ്ര എസ്റ്റേറ്റും പതിച്ചു നല്‍കാന്‍ പരിഗണിക്കപ്പെട്ടു. 60 ഏക്കറോളം ഭൂമി ‘ സര്‍വ്വ ചെയ്ത് തിട്ടപ്പെടുത്തിയപ്പോള്‍ തൊഴിലാളികള്‍ തടയുന്നു എന്ന കാരണം പറഞ്ഞ് സര്‍വ്വെ നിര്‍ത്തി. സര്‍വ്വെ ചെയ്തതില്‍ 12 പേര്‍ക്ക് മാത്രം 2014 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈവശരേഖ നല്‍കി. തൊഴിലാളി പ്രശ്‌നം മുന്‍നിര്‍ത്തി സര്‍വ്വ തുടരേണ്ട തില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ കലക്ടറേറ്റില്‍ തീരുമാനവുമെടുത്തു. സുപ്രീം കോടതിവിധി അട്ടിമറിച്ചുകൊണ്ടിരുന്ന ഈ നടപടി 10 വര്‍ഷത്തോളം നീണ്ടുനിന്നിട്ടും തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ യാതൊരുനടപടിയും കൈക്കൊണ്ടിട്ടില്ല. തൊഴിലാ ളികളുടെ ഭൂമികയ്യേറ്റം നാളിതുവരെ പ്രോത്സാഹിപ്പിക്കപ്പെട്ടു. മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ക്കാകട്ടെ മേപ്പാടി, വെള്ളരിമലയില്‍ നല്‍കിയ 100 ഏക്കര്‍ ഒഴികെ യുള്ള ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമല്ല.
കൃഷിയോഗ്യമായ ഭൂമി പകരം നല്‍കണമെന്ന് ആവശ്യമായി മുത്തങ്ങ സമരത്തില്‍ വെടിയേറ്റ് മരിച്ച ജോഗിയുടെ മകന്‍ 7 വര്‍ഷമായി കലക്ടറേറ്റില്‍ കയറി ഇറങ്ങുന്നു. ഈ സാഹചര്യത്തിലാണ് മരിയ നാട്, പാമ്പ് എസ്റ്റേറ്റില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്. മുത്തങ്ങയില്‍ നിന്നും കുടി യിറക്കപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കി പുനരധിവാസ പദ്ധതി പുനരാരംഭിക്ക ണമെന്നതാണ് ആദിവാസികളുടെ ആവശ്യം. നിക്ഷിപ്ത വനഭൂമിക്ക് പുറത്ത് തൊഴിലാ ളികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുപാക്കേജ് ഉണ്ടാക്കണം. അതോടൊപ്പം എല്ലാവിധ സര്‍വ്വീസ് ആനുകൂല്യങ്ങളോടൊപ്പം കോമ്പന്‍സേഷനോ, വി. ആര്‍.എസ്സോ നല്‍കാനും ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാകണം. കണ്ണൂര്‍ ആറളം ഫാം ആദിവാസി പുനരധിവാസത്തിന് ഏറ്റെടുത്തപ്പോള്‍ ഇത്തരമൊരു മാതൃക സര്‍ക്കാര്‍ പിന്‍തുടര്‍ന്നിരുന്നു.
ആദിവാസി ഊര്കൂട്ടങ്ങളുടെ ജനാധിപത്യപരവും പരമ്പരാഗതവുമായ അവകാശങ്ങളെ റദ്ദുചെയ്യുന്നതും ആദിവാസികളുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിംഗുകളെ തടയുന്നതും, ഭൂമാഫിയകളുടെ കയ്യേറ്റത്തെയും കുടിയിറക്കുകളെയും ശക്തിപ്പെടുത്താന്‍ ഉതകുന്നതുമായ ആദിവാസി ഊരുകളിലേക്ക് പ്രവേശന പാസ് നല്‍കാനുള്ള വിവാദ ഉത്തരവ് പിന്‍വലിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.