വ്യാപാരികളുടെ പ്രതിഷേധം മാറ്റിവെച്ചു

0

പുല്‍പ്പള്ളി ടൗണില്‍ നാളെ നടത്താനിരുന്ന വ്യാപാരികളുടെ പ്രതിഷേധം മാറ്റിവെച്ചു. പുല്‍പ്പള്ളി ടൗണില്‍ തകര്‍ന്നു കിടക്കുന്ന ഓടകളും,റോഡും നന്നാക്കണമെന്നും,ടൗണിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പുതിയ ഓടകള്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നാളെ നടത്താനിരുന്ന പ്രതിഷേധ സമരപരിപാടികളാണ് പിന്‍വലിച്ചത്. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ വ്യാപാരി നേതാക്കളുമായി ചേമ്പറില്‍ വെച്ച് നടന്ന ചര്‍ച്ചയുടെ ഭാഗമായാണ് സമരം അവസാനിപ്പിച്ചത് .ഇതേ തുടര്‍ന്ന് 30 ദിവസത്തിനകം പണികള്‍ ആരംഭിക്കാമെന്ന് ഉറപ്പ് ലഭിച്ചതിനാലാണ് നാളെ നടത്താനിരുന്ന എല്ലാ പ്രതിഷേധ പരിപാടികളും പിന്‍വലിച്ചത്. ചൊവ്വാഴ്ച പുല്‍പ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങള്‍ സാധാരണപോലെ തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പുല്‍പ്പളളി യുണിറ്റ് പ്രസിഡണ്ട്.മാത്യു മത്തായി ആതിര, അറിയിച്ചു. ഇ.ടി ബാബു,വിജയന്‍ കുടിലില്‍, സെക്രട്ടറി വി.ഡി തോമസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!