ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു

0

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ ശേഖരിക്കാന്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തും ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു.നഗരസഭാ ചെയര്‍മാന്‍ ടി. കെ. രമേശ് ഉദ്ഘാടനം നിര്‍വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ബത്തേരി മേഖലാ പ്രസിഡന്റ് ഓജി സനോജ് അധ്യക്ഷനായിരുന്നു. താഹസില്‍ദാര്‍ വി.കെ ഷാജി വൃക്ഷതൈ വിതരണവും നടത്തി. ജോയിന്റ് കൗണ്‍സില്‍ മേഖലാ സെക്രട്ടറി റ്റി. കെ യോഹന്നാന്‍ കെ.ജിഒഎഫ് ജില്ലാ പ്രസിഡന്റ് ഡോ. സിനി, ജോയിന്റ് കൗണ്‍സില്‍ മേഖലാ കമ്മറ്റി അംഗം എം മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!