ഇന്ന് ഉത്രാടം; ഉത്രാടപ്പാച്ചിലിനൊരുങ്ങി നാടും നഗരവും

0

മലയാളി മനസ്സുകളില്‍,ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും, ഉത്സവംതീര്‍ക്കുവാന്‍ വീണ്ടുമൊരു ഉത്രാട ദിനം കൂടി പടികടന്നെത്തി.കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുടെചൂളം വിളികളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷമായ ദിനമാണ് ഉത്രാടം. കേരളക്കരയുടെ ആഘോഷപ്പെരുമയ്ക്ക് നിറം പകരുന്ന ഉത്രാടം സമൃദ്ധിയുടെ സന്ദേശങ്ങളാണ് പകര്‍ന്ന് നല്കുന്നത്.തിരുവോണ ദിനത്തിലേക്കുള്ള ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും, മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും,പൂവിളിയുടെ ആരവങ്ങളും ഉത്രാട ദിനാഘോഷത്തിനു കൂടുതല്‍ വര്‍ണപ്പൊലിമ പകരുന്നു.കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുവാന്‍ ഗൃഹാതുരതയുടെ സ്നേഹമന്ത്രങ്ങളുമായെത്തുന്ന ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് സജീവതയുടെ ഉത്സവക്കാഴ്ച്ചകളാണ് കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുടെചൂളം വിളികളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷമായ ദിനമാണ് ഉത്രാടം. കേരളക്കരയുടെ ആഘോഷപ്പെരുമയ്ക്ക് നിറം പകരുന്ന ഉത്രാടം സമൃദ്ധിയുടെ സന്ദേശങ്ങളാണ് പകര്‍ന്ന് നല്കുന്നത്.തിരുവോണ ദിനത്തിലേക്കുള്ള ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും, മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും,പൂവിളിയുടെ ആരവങ്ങളും ഉത്രാട ദിനാഘോഷത്തിനു കൂടുതല്‍ വര്‍ണപ്പൊലിമ പകരുന്നു.കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുവാന്‍ ഗൃഹാതുരതയുടെ സ്നേഹമന്ത്രങ്ങളുമായെത്തുന്ന ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് സജീവതയുടെ ഉത്സവക്കാഴ്ച്ചകളാണ്.
ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. ഉത്രാടത്തിന്റെ പിറ്റേന്ന് തിരുവോണം ആഘോഷിക്കും. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികള്‍ വീട്ടില്‍ ഓണം ആഘോഷിക്കുകയും മുതിര്‍ന്നവര്‍ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് വിളിക്കുന്നത്. മലയാളികള്‍ തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങളെല്ലാം ഉത്രാട ദിവസം വീട്ടിലെത്തിക്കും. ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കണം. തിരുവോണ ദിവസം ഈ പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും.

തിരുവോണത്തെ വരവേല്‍ക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കേ ഇന്ന് ജനം ഉത്രാടപ്പാച്ചിലുമായി നിരത്തിലേക്കിറങ്ങും. മുന്‍വര്‍ഷങ്ങളില്‍ കൊവിഡില്‍ പൊലിഞ്ഞ ഓണവിപണി ഇത്തവണ ഉണര്‍ന്നതിന്റെ സന്തോഷത്തിലാണ് കച്ചവടക്കാര്‍. രണ്ടാഴ്ചയായി ഓണക്കോടി വാങ്ങാന്‍ വസ്ത്രശാലകളില്‍ വന്‍തിരക്കാണ്. ഇത് ഉത്രാടം നാളില്‍ ഇരട്ടിയാകുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. സദ്യയ്ക്കുള്ള വട്ടങ്ങള്‍ വാങ്ങാനും ഓണക്കോടിയെടുക്കാനും, പൂ വാങ്ങാനുമെല്ലാമുള്ള നെട്ടോട്ടത്തിലാണ് മലയാളികള്‍.ഓണവിപണി ലക്ഷ്യമിട്ട് വഴിയോര കച്ചവടക്കാരും നിരത്തില്‍ നിരന്നിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!