രണ്ടാം ദിവസവും റേഷന്‍ വിതരണം തടസ്സപ്പെട്ടു.

0

സര്‍വര്‍ തകരാറിനെത്തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാം ദിവസവും റേഷന്‍ വിതരണം ജില്ലയില്‍ തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാനാവുന്നില്ല.നിരവധി ആളുകളാണ് റേഷന്‍ ലഭിക്കാതെ മടങ്ങിയത്. ജില്ലയിലെ ഗോത്ര വിഭാഗങ്ങളടക്കമുള്ള ജനവിഭാഗങ്ങള്‍ ഇത് കാരണം ബുദ്ധിമുട്ടിലാണ്.തുടര്‍ച്ചയായി സെര്‍വര്‍ തകരാറാവുന്നതോടെ ഷോപ്പിലെത്തുന്ന കാര്‍ഡുടമകളും നടത്തിപ്പുകാരും തമ്മില്‍ വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്.സെര്‍വര്‍ തകരാര്‍ പരിഹരം ആവശ്യപ്പെട്ട് ഇതിനോടകം നിരവധി സമരങ്ങളും അരങ്ങേറിയിരുന്നു. എന്നാല്‍ ഇതുവരെ സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ നടപടിയുണ്ടായിട്ടില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!