ഗ്രാമ പഞ്ചായത്തുകള്‍ ഇന്റലിജന്‍സ് ഇ-ഗവേര്‍ണന്‍സിലേക്ക്

0

ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ ഇന്റലിജന്‍സ് ഇ-ഗവേര്‍ണന്‍സ് നടപ്പിലാക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മനേജ്‌മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്) നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത്തലത്തിലും ഇതോടനുബന്ധിച്ച്  ചടങ്ങുകള്‍ നടത്തും.സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ എടവക, കോട്ടത്തറ, വൈത്തിരി, വെങ്ങപ്പള്ളി, മുള്ളന്‍കൊല്ലി, മീനങ്ങാടി, പൊഴുതന, തരിയോട്, മുട്ടില്‍, നൂല്‍പ്പുഴ, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാനത്തെ 150 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്. സംവിധാനം നടപ്പാകുന്നതോടെ പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന ഇരുന്നൂറിലധികം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിര്‍ദേശങ്ങളും ഇനി മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകള്‍ https://erp.lsgkerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തരമാണ് സമര്‍പ്പിക്കേണ്ടത്. നടപടി പൂര്‍ത്തിയാകുമ്പോള്‍  അത് സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ് ആയി അപേക്ഷകന് ലഭിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!