1090 ക്വിന്റല്‍ കുരുമുളക് കടത്തി കോടികളുടെ തട്ടിപ്പ്; പ്രതിയെ സാഹസികമായി പിടികൂടി വെള്ളമുണ്ട പോലീസ്.

0

വയനാട് ജില്ലയില്‍ കോടികളുടെ തട്ടിപ്പ് നടത്തി അംഗരക്ഷകരോടൊപ്പം മുംബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്ന തട്ടിപ്പ് വീരനെ വെള്ളമുണ്ട പോലീസ് അതിസാഹസികമായി പിടികൂടി . മുംബൈ സ്വദേശിയായ മന്‍സൂര്‍ നൂര്‍ മുഹമ്മദ് ഗാനിയാനി(59) എന്നയാളെയാണ് പോലീസ് പിടികൂടിയത്. പൊരുന്നന്നൂര്‍, കെല്ലൂര്‍, കാരാട്ടുകുന്ന് എന്ന സ്ഥലത്തുള്ള മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്നും 109000 കിലോയോളം വരുന്ന കുരുമുളക് പണം ഉടന്‍ നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി ജി.എസ്.ടി ഉള്‍പ്പെടെ മൂന്ന് കോടിയിലധികം രൂപ നല്‍കാതെ വഞ്ചിച്ചുഎന്ന കുറ്റത്തിന് വെള്ളമുണ്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.2019 ജൂണ്‍, ജൂലൈ മാസങ്ങളിലായിരുന്നു തട്ടിപ്പ്.

സമാന കുറ്റകൃത്യങ്ങളിലുള്‍പെട്ട പ്രതി മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ അംഗരക്ഷകരോടൊപ്പം ഒളിവില്‍ താമസിച്ചു വരികയായിരുന്നു.ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ എ.എസ്.ഐ മൊയ്തു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍അസീസ്, സിവില്‍ പോലീസ് ഓഫീസര്‍ നിസാര്‍ എന്നിവരുമുണ്ടായിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!