ലഹരി വിരുദ്ധ മാസാചരണം സമാപിച്ചു

0

 

മാനന്തവാടി കേരള ഗവണ്മെന്റിന്റെ ‘സേ നോ ടു ഡ്രഗ്‌സ്’ക്യാമ്പയിനിന്റെ ഭാഗമായി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എന്‍ എസ് എസ് 168 & 263 യൂണിറ്റുകള്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ മാസാചരണം സമാപിച്ചു.കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് മനുഷ്യച്ചങ്ങല രൂപീകരിക്കുകയും ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുകയും ചെയ്തു.തലപ്പുഴ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ എന്‍.കെ സാദിര്‍ ചടങ്ങ ഉദ്ഘാടനം ചെയ്ത് പ്രതീകാത്മകമായി ലഹരി കത്തിച്ചു.

ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അനിത വി. എസ് , ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡുമാര്‍ , കോളേജ് യൂണിയന്‍ ഭാരവാഹികള്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ അനസ് എം എം,റിതിന് രാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!