ആശങ്ക വേണ്ട, പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ യൂണിഫോം നിര്‍ബന്ധമല്ല

0

പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തില്‍ തീരുമാനമായി. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാകും പരീക്ഷാ നടത്തിപ്പ്.വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ഥികളും ക്വാറന്റൈനില്‍ ഉള്ള വിദ്യാര്‍ഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം. കൊവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ക്കും ബന്ധപ്പെട്ട ഇന്‍വിജിലേറ്റര്‍മാര്‍ക്കും പി പി ഇ കിറ്റ് ലഭ്യമാക്കും. ഇവര്‍ക്ക് പ്രത്യേക ക്ലാസ് മുറി ഒരുക്കും. ക്ലാസ്മുറികളില്‍ പേന, കാല്‍ക്കുലേറ്റര്‍ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിലാണ് പരീക്ഷയുടെ ഒരുക്കങ്ങള്‍ വിലയിരുത്തിയതും തീരുമാനിച്ചതും.അതേസമയം സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ-ആരോഗ്യ വകുപ്പിന്റെ സംയുക്ത യോഗം വ്യാഴാഴ്ച ചേരാന്‍ തീരുമാനമായി. രണ്ട് വകുപ്പുകളുടെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാന തലത്തിലെ പൊതു മാനദണ്ഡത്തിനു യോഗം രൂപം നല്‍കും. കുട്ടികള്‍ക്കുള്ള മാസ്‌ക് വിതരണം, വാഹന സൗകര്യം, ഷിഫ്റ്റ് എന്നിവയിലെല്ലാം അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും.

Leave A Reply

Your email address will not be published.

error: Content is protected !!