ബൈക്കില്‍ കാറിടിച്ച് യുവതി മരിച്ചു
ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികയായിരുന്ന യുവതി മരിച്ചു. ചെറുകാട്ടൂര്‍ കുന്നത്ത്പറമ്പില്‍ ബില്‍ബി ജെയ്‌സണ്‍ (44)ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭര്‍ത്താവ് ജെയ്‌സണിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് ആറരയോടെ ചെറുകാട്ടൂര്‍ എസ്റ്റേറ്റ് മുക്കായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകില്‍ അതേ ദിശയില്‍ വന്ന കാറിടിച്ചാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റ ഇരുവരേയും ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എന്നാല്‍ തലയ്ക്ക് സാരമായി പരിക്കേറ്റ ബില്‍ബി അര്‍ധ രാത്രിയോടെ മരിക്കുകയായിരുന്നു. പനമരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ബില്‍ബി. മക്കള്‍: ഡോണ മരിയ, ഡെയോണ ജെയ്‌സണ്‍