വില ഉണ്ട് പക്ഷെ..! അടക്ക കര്‍ഷകര്‍ ദുരിതത്തില്‍
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അടക്കക്ക് മികച്ച വിലയാണ് ഈ വര്‍ഷം ലഭച്ചതെങ്കിലും മഹാളി രോഗവും, മഞ്ഞളിപ്പും, വിളവെടുപ്പിനു മുന്‍പ് വ്യാപകമായി അടക്കയുടെ കൊഴിഞ്ഞു പോക്കും കര്‍ഷകര്‍ക്ക് കടുത്ത ദുരിതമാണ് വിതച്ചത്. ജില്ലയില്‍ കാപ്പി, കുരുമുളക് കൃഷി പോലെതന്നെ കര്‍ഷകര്‍ക്ക് ആശ്വാസകരമായിരുന്നത് അടക്ക കൃഷിയായിരുന്നു.
മഞ്ഞളിപ്പ് രോഗം ജില്ലയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ചതോടെ കവുങ്ങുകള്‍ നശിക്കുകയും ഉല്‍പ്പാദനം കുറയുകയും ചെയ്തിരുന്നു. എങ്കിലും മികച്ച വില കഴിഞ്ഞ കാലങ്ങളില്‍ ലഭിച്ചതോടെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരുന്നു. പക്ഷേ ഈ വര്‍ഷം കാലാവസ്ഥാ വ്യതിയാനം കര്‍ഷകരുടെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു. വ്യാപകമായ രോഗബാധയാണ് ജില്ലയിലുടനീളം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടക്ക പാട്ടത്തിനെടുത്ത് ഉപജീവനം നടത്തുന്ന വ്യാപാരികള്‍ക്കും രോഗബാധ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കി. മുന്‍കൂര്‍ പണം നല്‍കിയും മറ്റുമാണ് വ്യാപാരികള്‍ കവുങ്ങ് തോട്ടങ്ങള്‍ പാട്ട് എടുക്കുന്നത്. കര്‍ഷകരുടെ നഷ്ടം നികത്താന്‍ കൃഷി വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമാണ് ഇപ്പോള്‍ കര്‍ഷകര്‍ ഉന്നയിക്കുന്നത്.