മുട്ടില്‍ ചാഴിവയല്‍ പൊതുശ്മശാനത്തിനു ചുറ്റും സംരക്ഷണഭിത്തി കെട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.നേരത്തെ നിര്‍മ്മിച്ച സംരക്ഷണഭിത്തി കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നതോടെ കാടുമൂടി നശിക്കുകയാണ്.മൃതദേഹം വെക്കാന്‍ ഷെഡ് പോലുള്ള സംവിധാനവും ഇവിടെയില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വകാര്യവ്യക്തി ദാനം നല്‍കിയ അരയേക്കറിലാണ് പൊതുശ്മശാനമുള്ളത്. മരണപ്പെട്ടാല്‍ മൃതദേഹം മറവ് ചെയ്യാന്‍ സ്ഥലം ഇല്ലാത്തത് ഇവിടുത്ത്കാരെ പ്രതിസന്ധിയിലാക്കുന്നു.
ആദിവാസികളടക്കമുള്ള വരാണ് കൂടുതലായി ഇവിടെ മറവ് ചെയ്യുന്നത്.കാട് കയറിയും, സംരക്ഷണഭിത്തി ഇല്ലാതെയും ശ്മശാനം ഇപ്പോള്‍ നശിക്കുകയാണ്.കഴിഞ്ഞ പ്രളയത്തിലാണ് ശ്മശാനത്തിനു ചുറ്റുമുള്ള സംരക്ഷണഭിത്തി തകര്‍ന്നത്.ശ്മശാനം സംരക്ഷിക്കാനുള്ള നടപടിയൊന്നും പഞ്ചായത്ത് സ്വീകരിക്കുന്നില്ലെന്നും, മൃതദേഹം വെക്കാന്‍ ഷെഡ് പോലുള്ള സംവിധാനവുമില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പൊതുശ്മശാനത്തിനു ചുറ്റും സംരക്ഷണഭിത്തി കെട്ടി വൃത്തിയായി സംരക്ഷിക്കാനും, മുന്നില്‍ കവാടം നിര്‍മിക്കാനും പഞ്ചായത്തധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാ മുന്നോട്ടു പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.