പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ വിജിലന്‍സ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. തലശ്ശേരി കോടതിയിലാണ് വിജിലന്‍സ് ഡി.വൈ.എസ്.പി സിബി തോമസ് കുറ്റപത്രം സമര്‍പ്പിക്കുക. തട്ടിപ്പ് കേസില്‍ 2019ലാണ് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായത്. നാലുവര്‍ഷം ആയിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത് പ്രതികളെ സംരക്ഷിക്കാന്‍ ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. നടപടിക്രമങ്ങളിലെ കാലതാമസമാണ് കുറ്റപത്രം വൈകാന്‍ ഇടയായത് എന്നാണ് വിശദീകരണം.കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരുമടക്കം 10 പ്രതികള്‍.കെകെ എബ്രഹാമും ബാങ്ക് മുന്‍ സെക്രട്ടറി രമാദേവിയും റിമാന്‍ഡില്‍ ആണ്.