കരാറുകാരനെ ഉപരോധിച്ചു

0

സുല്‍ത്താന്‍ബത്തേരി താളൂര്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കരാറുകാരനെ ഉപരോധിച്ചു. നിര്‍മ്മാണം ആരംഭിച്ച് ഒന്നര വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തി പൂര്‍ത്തീയാക്കാത്തിതില്‍ മലങ്കരയിലെ ഓഫീസിലെത്തിയാണ് സിപിഎം പ്രതിഷേധിച്ചത്. സുല്‍ത്താന്‍ബത്തേരി തഹസലില്‍ദാര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനുശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.റോഡ് പ്രവര്‍ത്തി ഏറ്റെടുത്ത കമ്പനിയുടെ അമ്മയിപ്പാലം മലങ്കരയിലെ ഓഫീസിലെത്തിയാണ് കരാറുകാരനെ പ്രവര്‍ത്തകര്‍ തടഞ്ഞത്. പ്രവര്‍ത്തിയുടെ ഭാഗമായി റോഡ് പൊളിച്ചിട്ടതിനാല്‍ സമീപവാസികളും വാഹന ഡ്രൈവര്‍മാരും വ്യാപാരാരികളും ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. പലതവണ പ്രവര്‍ത്തിപൂര്‍ത്തീകരിക്കുമെന്ന് കരാറുകാരന്‍ ഉറപ്പുനല്‍കിയെങ്കിലും നടപടിയില്ലാത്തതിനാലാണ് പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ നാട്ടുകാരും മറ്റും അനുഭവിക്കുന്ന ദുരിതം ചൂണ്ടികാണിച്ച് കാരറുകാരനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. എത്രയുംവേഗം നിര്‍മ്മാണ പ്രവര്‍ത്തിപൂര്‍ത്തിയാക്കണമെന്നും ജില്ലാകലക്ടര്‍ നേരിട്ടെത്തി വിഷയത്തില്‍ ഉറപ്പുവരുത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി തഹസില്‍ദാര്‍ വി കെ ഷാജി, കെആര്‍എഫ്ബി അസി. എഞ്ചീനിയര്‍ ജിതിന്‍, നൂല്‍പ്പൂഴ എസ് ഐ മുസ്തഫ എന്നിവരുടെ സാനിധ്യത്തില്‍ സമരക്കാര്‍ കരാറുകാരനുമായി ചര്‍ച്ചനടത്തി. ഈ മാസം 29ന് ചുള്ളിയോട് മുതല്‍ താളൂരിലേക്ക് 1.200 കിലോമീറ്റര്‍ ദൂരം ടാര്‍ ചെയ്യും. തുടര്‍ന്ന് അഞ്ചാംമൈല്‍ ചുള്ളിയോട് ഭാഗത്തെ എണ്ണൂര്‍ മീറ്റര്‍ ദൂരവും തൊട്ടടുത്ത ദിവസങ്ങളില്‍ ടാര്‍ ചെയ്യാനും ചര്‍ച്ചയില്‍ തീരുമാനമായി. തുടര്‍ന്ന് വരുന്ന ഭാഗങ്ങള്‍ ജൂണ്‍ പതിനഞ്ചിനകം മെറ്റല്‍ ചെയ്യാമെന്നും മാടക്കര മുതല്‍ മലങ്കവരെയുള്ള ഭാഗം കുഴികളടച്ച് ഗതാഗതയോഗ്യമാക്കാമെന്നും രേഖമൂലം ഉറപ്പ് നല്‍കിയതിനുശേഷമാണ് രാവിലെ പത്ത് മണിയോടെ ആരംഭിച്ച ഉപരോധസമരം ഉച്ചയ്ക്കുശേഷം രണ്ട് മണിയോടെ അവസാനിപ്പിച്ചത്. പ്രതിഷേധ സമരത്തിന് സുരേഷ് താളൂര്‍, പി ആര്‍ ജയപ്രകാശ്, പി കെ രാമചന്ദ്രന്‍, അമ്പിളിസുധി, റ്റി പി ഷുക്കൂര്‍, ഷാജി കോട്ടയില്‍, സുജ ജെയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!