സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രാരംഭ യോഗം ചേര്‍ന്നു

0

മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ യോഗം ചേര്‍ന്നു. മാനന്തവാടി എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകും. സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ രൂപ രേഖ എസ്. എസ്. കെ. മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. കെ . സുരേഷ് അവതരിപ്പിച്ചു. നിയോജക മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സമഗ്ര വിദ്യാഭ്യാസ പുരോഗതിയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രാരംഭ യോഗത്തില്‍ ഒ.ആര്‍. കേളു എം എല്‍ എ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം. ഇബ്രാഹിം , തവിഞ്ഞാല്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റോസമ്മ ബേബി മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സിന്ധു സെബാസ്റ്റ്യന്‍ , തിരുനെല്ലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍. ഹരീന്ദ്രന്‍, എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത് തൊണ്ടര്‍ നാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആമിന സത്താര്‍ എന്നിവരും അസാപ് ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ. എസ് . ഷഹനാ മാനന്തവാടി ടി.ഡി.ഒ. ഇസ്മയില്‍ , മാനന്തവാടി എ.ഇ.ഒ. എം.എം. ഗണേശ്, ഡയറ്റ് ലക്ചറര്‍ സജി എന്നിവരും പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!