അപകട രഹിത വാര്യാട്; തെര്‍മോപ്ലാസ്റ്റിക് സ്ട്രിപ്പുകള്‍ സ്ഥാപിക്കും

0

അപകടങ്ങള്‍ തുടര്‍ക്കഥയായ കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാതയിലെ വാര്യാട് റോഡ് സുരക്ഷയുടെ ഭാഗമായി തെര്‍മോപ്ലാസ്റ്റിക് സ്ട്രിപ്പുകളും റിഫ്ളക്റ്റീവ് സ്റ്റഡുകളും സ്ഥാപിക്കും. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ സമിതി യോഗത്തിലാണ് തീരുമാനം.

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളിനോടു ചേര്‍ന്നുള്ള റോഡിലെ സീബ്രാ ക്രോസിംഗുകള്‍ ഇല്ലാത്തവ കൃത്യമായി മാര്‍ക്ക് ചെയ്യുന്നതിനും സുരക്ഷിതമായ അധ്യായന വര്‍ഷം ഒരുക്കുന്നതിനായി പി.ഡബ്ല്യു.ഡി രോഡ്സ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ജില്ലയിലെ ബെസ്ബേകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ടൗണ്‍പ്ലാനര്‍ തയ്യാറാക്കിയ പ്രപ്പോസലില്‍ തദ്ദേശസ്വയംഭരണ വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തി ബെസ്ബേകള്‍ എവിടെയെല്ലാം സ്ഥാപിക്കണമെന്ന് തീരുമാനമെടുക്കും.ചുരത്തിലൂടെയുള്ള വാഹനങ്ങളുടെ ഗതാഗത തടസ്സം പരിഹരിക്കുന്നതിനായി പഠനം നടത്തുന്നതിന് ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റിനെ ചുമതലപ്പെടുത്തി.എ.ഡി.എം. എന്‍.ഐ ഷാജു, ആര്‍.ടി.ഒ ഇ. മോഹന്‍ദാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

Leave A Reply

Your email address will not be published.

error: Content is protected !!