വയനാട് കമ്പമലയിലെ ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ കഥ പറയുന്ന ലങ്കന്‍ പാടി എന്ന ഡോക്യുമെന്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എഴുത്തുകാരന്‍ ബെന്യാമിന്‍ പ്രകാശനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ ഹാഷിം കെ. മുഹമ്മദാണ് സംവിധായകന്‍. ശ്രീലങ്കന്‍ അഭായാര്‍ത്ഥികളുടെ ചരിത്രവും വര്‍ത്തമാനകാല സാമൂഹ്യാവസ്ഥകളുമാണ് ഡോക്യുമെന്ററിയിലൂടെ പറയുന്നത്.
കമ്പമലയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം. ഹനാന്‍ എന്റര്‍ട്ടെയ്മന്റ് മീഡിയ ഒരുക്കുന്ന ഡോക്യുമെന്ററിയില്‍ ക്യാമറ ചലിപ്പിക്കുന്നത് റാഷിദ് കല്‍പ്പറ്റയാണ്.
ജാഷിദ് കരീം, ജിന്‍സ് തോട്ടുങ്കര, അഫ്‌സല്‍ എന്‍.ടി, ഷാരൂഖ് എന്‍.ടി എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ആഖിഷ് അഷറഫ് ആണ് ചിത്രസംയോജനം. പോസ്റ്റര്‍ ഡിസൈന്‍ അമല്‍ രമേശ്, ജീന സബ്രിന്‍,ഫിദ പര്‍വ്വീണ്‍ എന്നിവര്‍ അഭിനയിക്കുന്ന ഡോക്യുമെന്ററി അടുത്ത വര്‍ഷമാദ്യം പുറത്തിറങ്ങും.