തദ്ദേശതെരഞ്ഞെടുപ്പ്: ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാര്‍

0

തദ്ദേശതെരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലെ ഒരു ബൂത്തില്‍ ശരാശരി ആയിരം വോട്ടര്‍മാരായി നിജപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും 1500 ആയും നിജപ്പെടുത്തി. ഇതില്‍ കുടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കാനും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു.

നിലവില്‍ ഗ്രാമപഞ്ചായത്തുകളില്‍ ഒരു ബൂത്തിലെ വോട്ടര്‍മാരുടെ ശരാശരി എണ്ണം 1200 വരെയാണ്. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും 1800 മുതല്‍ 2000 വരെ വോട്ടര്‍മാരുള്ള ബൂത്തുകളുമുണ്ട്. കൊവിഡ് സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ച് വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് ബൂത്തുകളിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 1000വും 1500ഉം ആയി നിജപ്പെടുത്താന്‍ തീരുമാനിച്ചത്. അധികം വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കും.കമ്മീഷന്‍ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ബൂത്തുകള്‍ 500 പേരായി ചുരുക്കണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം.എന്നാല്‍ രണ്ട് വോട്ടിംഗ് യന്ത്രങ്ങള്‍ എന്നത് പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ത്രിതലപഞ്ചായത്തില്‍ ഇപ്പോള്‍ തന്നെ മൂന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ ഉണ്ട്. കൂടുതല്‍ യന്ത്രങ്ങള്‍ അധികച്ചെലവാണ്. മാത്രമല്ല 1000 പേരായി ചുരുങ്ങുമ്പോള്‍ വോട്ടര്‍മാര്‍ക്ക് കുടുതല്‍ സമയമെടുക്കില്ലെന്നും കമ്മീഷന്‍ വിലയിരുത്തുന്നു. മാത്രമല്ല വോട്ടെടുപ്പ് സമയം ഒരു മണിക്കുര്‍ കൂടി കൂട്ടിയിട്ടുണ്ട്. അധികമായി എത്ര ബൂത്തുകള്‍ വരുമെന്ന് പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷമായിരിക്കും നിശ്ചയിക്കുക. ഈ ആഴ്ച അവസാനം പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!