മിന്നുന്ന വിജയം നേടി GVHSS മാനന്തവാടി VHSE

0

തുടര്‍ച്ചയായി ആറാം വര്‍ഷവും 100% വിജയം നേടി GVHSS മാനന്തവാടി VHSE (NSQF ) വിഭാഗം.ഏഴു വിദ്യാര്‍ഥിനികള്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടി തിളക്കമാര്‍ന്ന നിലവാരം കാഴ്ചവെച്ചു.ശ്രീനന്ദന എ,അനുഷ രാജു,സുവര്‍ണ സുരേഷ്,ഹന്നത്ത്.എ,ഫാത്തിമ ഷെദ,ഫാത്തിമ മിന്‍ഹാന,
ആയിഷ സന എന്നിവരാണ് എല്ലാ വിഷയങ്ങളിലും A+ നേടിയത്.അക്ഷര വിനോദ്,ആന്‍ മരിയ എന്നീ വിദ്യാര്‍ഥിനികള്‍ 5 വിഷയങ്ങളില്‍ A+ നേടി.ILS, MIT എന്നീ രണ്ട് കോഴ്‌സ് കളിലായി 60 കുട്ടികള്‍ പരീക്ഷ എഴുതി.

+2 സയന്‍സ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം കേന്ദ്രസര്‍ക്കാര്‍ അംഗീകൃത NSQF സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭിക്കും.തിളങ്ങുന്ന വിജയം നേടിയ വിദ്യാര്‍ത്തികള്‍ക്ക് സ്‌കൂള്‍ പി ടി എ, എസ് എം സി, സ്റ്റാഫ് കൌണ്‍സില്‍ അംഗങ്ങള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!