കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തില്‍ ലോഡ്ജ്, ഹോസ്റ്റലുകള്‍ എന്നിവ പ്രാഥമിക ചികിത്സയ്ക്കുള്ള സിഎഫ്എല്‍ടിസികളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളെയും സിഎഫ്എല്‍ടിസികളിലെ ചികിത്സയ്ക്കായി നിയോഗിക്കും. മറ്റു മെഡിക്കല്‍ വിദ്യാര്‍ഥികളെയും വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.
മെഡിക്കല്‍ കൗണ്‍സില്‍ അടക്കമുള്ളവയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കാത്തുനില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താല്‍ക്കാലിക റജിസ്‌ട്രേഷന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കി.കെഎംഎസ്സിഎല്‍, കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പുറമേ സ്വകാര്യ ഏജന്‍സികള്‍, എന്‍ജിഒകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദേശത്ത് റജിസ്റ്റര്‍ ചെയ്ത മലയാളി അസോസിയേഷനുകള്‍ എന്നിവയ്ക്കും അംഗീകൃത റിലീഫ് ഏജന്‍സികളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഇവര്‍ക്കു ദുരിതാശ്വാസ സഹായങ്ങള്‍ നേരിട്ടോ, സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകള്‍ മുഖേനയോ വിതരണം ചെയ്യാം. സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയ വാക്‌സീന്‍ ലഭിക്കുന്നത് അനുസരിച്ചാവും 1845 പ്രായപരിധിയിലുള്ളവര്‍ക്കു വിതരണം ചെയ്യുക. ഈ വിഭാഗത്തില്‍ മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കു മുന്‍ഗണന. ഇപ്പോഴുള്ള വാക്‌സീന്‍ വിതരണത്തില്‍ രണ്ടാം ഡോസ് ലഭിക്കാനുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. 80 വയസ്സിന് മുകളില്‍ ഇനിയും ആദ്യ ഡോസ് എടുക്കാനുള്ളവര്‍ക്കും മുന്‍ഗണന നല്‍കും. ഓക്‌സിമീറ്റര്‍ അടക്കം ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ കൂടിയ വിലയ്ക്കും കരിഞ്ചന്തയിലും വിറ്റഴിച്ചാല്‍ നടപടി സ്വീകരിക്കും.അടുത്തിടെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതും പരിഗണനയില്‍. ഗവ.പ്രസ് ഉള്‍പ്പെടെ അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകളിലെ ജീവനക്കാര്‍ക്കെല്ലാം ഉടന്‍ വാക്‌സീന്‍ ലഭ്യമാക്കാന്‍ നടപടി.