കനിവ് ചാരിറ്റി സെന്റര്‍ ഉദ്ഘാടനം 15ന്
എടവക രണ്ടേ നാലില്‍ നിര്‍മ്മിച്ച ശിഹാബ് തങ്ങള്‍ കനിവ് ചാരിറ്റി സെന്റര്‍ 15ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.വൈകുന്നേരം മൂന്ന് മണിക്ക് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
നാദാപുരം ടി.ടി.കെ.ഖദീജ ഹജ്ജുമ്മയുടെ സ്മരണക്കായി ടി.ടി.കെ.കുടുംബമാണ് കെട്ടിടം നിര്‍മ്മിച്ച് നല്‍കിയത്.സമൂഹത്തില്‍ ഏറെ ദുരിതമനുഭവിക്കുന്ന വരെ സഹായിക്കാന്‍ നിരവധി പദ്ധതികളാണ് കനിവ് ചാരിറ്റി സെന്റര്‍ നടത്തിവരുന്നത്.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ.അഹമ്മദ് ഹാജി, ജനറല്‍ സിക്രട്ടറി ടി.മുഹമ്മദ്, ടി.ടി.കെ അമ്മദ് ഹാജി, പൂക്കോയ തങ്ങള്‍ ഹോസ്പിസ് സി.എഫ്.ഒ.ഡോ: എം.എ.അമീറലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, എടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍, എന്നിവര്‍ സംബന്ധിക്കും രാത്രി ഏഴ് മണിക്ക് ഉസ്താദ് ഖലീല്‍ ഹുദവി കാസര്‍ഗോഡ് മുഖ്യ പ്രഭാഷണം നടത്തും വാര്‍ത്ത സമ്മേളനത്തില്‍ കനിവ് രക്ഷാധികാരി കെ.സി.അസീസ് കോറോം, പ്രസിഡണ്ട് കെ.ടി. അശ്രറഫ് ,ജനറല്‍ സിക്രട്ടറി നാസര്‍ ചാലില്‍, ട്രഷറര്‍ അസ്ഹറുദ്ധീന്‍ കല്ലായി, കെ.കെ.ഹാരിസ്, ഷമീര്‍ എടവെട്ടന്‍, ടി. നാസര്‍ എന്നിവര്‍ സംബന്ധിച്ചു.