ഇരുചക്ര വാഹനത്തില്‍ കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധം, ഡ്രൈവറേയും കുട്ടിയേയും ബന്ധിപ്പിച്ച് ബെൽറ്റ്- നിയമം കടുപ്പിക്കാനൊരുങ്ങി കേന്ദ്രം

0

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നാലു വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കാനാണ് നിർദേശം. വാഹനമോടിക്കുന്നയാളെയും കുട്ടിയേയും ബന്ധിപ്പിച്ചുകൊണ്ട് ബെൽറ്റുണ്ടാകണമെന്നും നിർദേശമുണ്ട്.

കുട്ടികളുമായി യാത്രചെയ്യുമ്പോൾ 40 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ യാത്ര പാടില്ലെന്നും കേന്ദ്രത്തിന്റെ പുതിയ നിർദേശത്തിൽ പറയുന്നു. നിയമത്തിന്റെ കരടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വാഹനാപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേൽക്കുന്ന സാഹചര്യം മുൻനിർത്തിയാണ് കേന്ദ്രത്തിന്റെ നടപടി. ഒരു വർഷത്തിനുള്ളിൽ നിയമത്തിന്റെ അന്തിമരൂപം പുറത്തിറക്കാനാണ് സർക്കാരിന്റെ പദ്ധതി.

Leave A Reply

Your email address will not be published.

error: Content is protected !!