സംസ്ഥാനത്ത് റേഷന്‍ വിതരണം ഇനി രണ്ടു ഘട്ടമായി. റേഷന്‍ വിതരണ രീതി സര്‍ക്കാര്‍ പരിഷ്‌കരിച്ചു. മുന്‍ഗണനാ വിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ,പിങ്ക്) എല്ലാ മാസവും 15നു മുമ്പും പൊതുവിഭാഗത്തിന് (നീല,വെള്ള) 15നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് മെഷീനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്ക് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി.
റേഷന്‍ വിതരണം രണ്ടുഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനം വരെ എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാമായിരുന്നു. അതേസമയം 15നു മുമ്പ് റേഷന്‍ വാങ്ങാന്‍ കഴിയാത്ത മുന്‍ഗണനാ വിഭാഗത്തിന് പിന്നീട് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തയില്ല.