മെഡിക്കല്‍ കോളേജില്‍ സുരക്ഷക്കായി പോലിസിനെ നിയോഗിച്ചു..
കൊട്ടാരക്കരയില്‍ വനിത ഡോക്ടര്‍ കുത്തേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ആശുപത്രിയില്‍ പോലിസിന്റെ സേവനം ആരംഭിച്ചിരിക്കുന്നത്. കാഷ്വാലിറ്റിക്ക് മുന്നിലാണ് പോലിസിന്റ മുഴുവന്‍ സമയ സേവനം ലഭ്യമാകുക. ആശുപത്രിയിലെ സെക്യൂരിറ്റി സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. മറ്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മറ്റുമുള്ള അധിക സെക്യൂരിറ്റി ജീവനക്കാരെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി നിയമിച്ചിരിക്കുന്നത്. 21 ജീവനക്കാരാണ് മൂന്ന് ഷിഫ്റ്റുകളിലായി ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടാവുക. വാര്‍ഡുകള്‍ ,കാഷ്വാലിറ്റി എന്നിവിടങ്ങളില്‍ 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാകും.