മങ്കിപോക്സ് ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന

0

മങ്കിപോക്സ് ഇനി മുതല്‍ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്നമല്ല. അടിയന്തര സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചതായി ലോകാകോഗ്യ സംഘടനയുടെ ഡയരക്ടറല്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് വ്യക്തമാക്കി.മങ്കിപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ച് ലോകാരോഗ്യ സംഘടന. മങ്കിപോക്സ് ഇനി മുതല്‍ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്നമല്ല. അടിയന്തര സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചതായി ലോകാകോഗ്യ സംഘടനയുടെ ഡയരക്ടറല്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് വ്യക്തമാക്കി. ‘ഇന്നലെ ചേര്‍ന്ന മങ്കിപോക്‌സിനുള്ള എമര്‍ജന്‍സി കമ്മിറ്റി യോഗത്തില്‍ എംപോക്‌സ് അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ പ്രശ്‌നമല്ലെന്ന് ശുപാര്‍ശ ചെയ്തു. എംപോക്‌സ് ഇനി ആഗോള ആരോഗ്യ അടിയന്തരാവസ്ഥയല്ലെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്…’ – ടെഡ്രോസ് ട്വീറ്റ് ചെയ്തു.ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് മാസത്തിനിടെ, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് ഏകദേശം 90 ശതമാനം കുറഞ്ഞു.
എന്നിരുന്നാലും കൊവിഡ് -19 പോലെ അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആഫ്രിക്ക ഉള്‍പ്പെടെ എല്ലാ പ്രദേശങ്ങളിലെയും കമ്മ്യൂണിറ്റികളെ വൈറസ് ബാധിക്കുന്നത് തുടരുന്നു.വിവിധ രാജ്യങ്ങളില്‍ രോ?ഗം പടരുന്ന സാഹചര്യത്തില്‍ 2022 ജൂലൈയിലാണ് എംപോക്‌സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. തുടര്‍ന്ന് അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശകള്‍ പാലിക്കാന്‍, പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി ഓഫ് ഇന്റര്‍നാഷണല്‍ കണ്‍സേണ്‍ (ജഒഋകഇ) രാജ്യങ്ങള്‍ക്കിടയില്‍ ഒരു കരാര്‍ ഉണ്ടാക്കി. ഇതനുസരിച്ചാണ് ഓരോ രാജ്യവും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മങ്കിപോക്‌സ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, 111 രാജ്യങ്ങളില്‍ നിന്ന് 87,000 കേസുകളും 140 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!