ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കും

0

ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പുമായി കെജിഎംഒഎ. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി കൊവിഡ് ചികിത്സയ്ക്ക് നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെജിഎംഒഎ ആവശ്യപ്പെട്ടു.

ഏഴിന നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നത്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അടിയന്തരമായി കൊവിഡ് ചികിത്സയ്ക്ക് നിയോഗിക്കണമെന്നതാണ് ഒരു നിര്‍ദേശം. കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ തുടങ്ങുന്നതിനേക്കാള്‍ നിലവിലുള്ളവയില്‍ കിടക്കകള്‍ വര്‍ധിപ്പിക്കണം എന്നതാണ് മറ്റൊരു നിര്‍ദേശം. കൊവിഡ് ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍ എന്നിവയില്‍ കൃത്യമായ അഡ്മിഷന്‍ പ്രോട്ടോകോള്‍ നടപ്പാക്കണം, ഡൊമിസിലറി സെന്ററിലും സ്റ്റെപ്പ് ഡൗണ്‍ സിഎഫ്എല്‍ടിസികളിലും ടെലി കണ്‍സള്‍ട്ടേഷന്‍ വേണം, കാറ്റഗറി എ രോഗികള്‍ സിഎഫ്എല്‍ടിസികളില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം, പിജി പഠനത്തിന് പോയവരെ കോഴ്‌സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കണം, പതിനെട്ടിനും 45 നും ഇടയിലുള്ളവരുടെ വാക്‌സിനേഷന്് മുന്‍ഗണനാ വിഭാഗങ്ങളെ നിശ്ചയിക്കണം തുടങ്ങിയവയാണ് കെജിഎംഒഎ മുന്നോട്ടുവയ്ക്കുന്ന മറ്റ് നിര്‍ദേശങ്ങള്‍.

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണ് മുഖ്യമന്ത്രിക്ക് കെജിഎംഒഎ കത്തയച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!