തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

0

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കൊപ്പം 2,3 ,4 തീയതികളിൽ കേരള കർണാടക തീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും കാറ്റിന്‍റെ വേഗത മണിക്കൂറിൽ 60 കി മീ വരെയാകാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ‌ കാലവര്‍ഷത്തില്‍ ജൂണ് ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 23 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ 1363 മില്ലീമീറ്റര്‍ മഴ പെയ്യേണ്ടിടത്ത് 1050 മില്ലീമീറ്റര്‍ മഴയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഇക്കാലയളവിലും 32 ശതമാനം കുറവ് മഴയിലുണ്ടായിരുന്നു. എന്നാല്‍ ആഗസ്ത് അഞ്ചോടെ അതിതീവ്രമഴ അനുഭവപ്പെടുകയും പിന്നീട് പ്രളയമാകുകയും ചെയ്തു. ഈ അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ന്യൂനമര്‍ദ മുന്നറിയിപ്പ് ലഭിച്ചയുടന്‍ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!