സംയോജിത ചെക്ക് പോസ്റ്റുകളുടെ ഉദ്ഘാടനം നാളെ

0

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി, ബാവലി എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച സംയോജിത ചെക്ക് പോസ്റ്റ് സമുച്ചയങ്ങള്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നാളെ ഉദ്ഘാടനം ചെയ്യും.വനസംരക്ഷണം ഉറപ്പാക്കുക, വനകുറ്റകൃത്യങ്ങള്‍ തടയുക, വന ഉത്പന്നങ്ങളുടെ കള്ളക്കടത്ത് തടയുക, ടൂറിസ്റ്റുകള്‍ക്ക് സഹായമൊരുക്കുക, വനവിഭവങ്ങളുടെ വിപണനത്തിനുള്ള സൗകര്യമൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ചെക്ക് പോസ്റ്റുകള്‍ നിര്‍മിച്ചത്

വൈകീട്ട് 4.30ന് ബാവലിയില്‍ നടക്കുന്ന ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഒ.ആര്‍ കേളു എം.എല്‍.എ മുഖ്യാതിഥിയാകും. വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ ക്വാര്‍ട്ടേസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. മൂന്നാര്‍ ഡിവിഷനിലെ അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്ത ജീവനക്കാരെ ചടങ്ങില്‍ ആദരിക്കും. വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ, സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ നല്‍കുന്ന ഫീല്‍ഡ് സപ്പോര്‍ട്ടിംഗ് ഉപകരണങ്ങളുടെ വിതരണവും നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ രേണുരാജ്, ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ്, ജനപ്രതിനിധികള്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!