മലമ്പനി മുക്ത ജില്ലയായി വയനാടിനെ മാറ്റിയെടുക്കുന്നതിന്റെ ഭാഗമായി മലമ്പനി ദിനാചരണ പരിപാടികളുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം. കാക്കവയലില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി നടത്തിയ ക്യാമ്പ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഡോ: അമാനത്ത് അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീത, വാര്‍ഡ് മെമ്പര്‍മാരായ ഉഷ രാജേന്ദ്രന്‍, ജിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊതുകിന്റെ കടിയിലൂടെ പടരുന്ന ജീവന്‍ അപകടപ്പെടുത്തുന്നതുമായ രോഗമാണ് മലേറിയ. മലേറിയ പനി, വിറയല്‍, പനി തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഇത് കഠിനമായ അനീമിയ, അപസ്മാരം, മരണം എന്നിവയ്ക്കും കാരണമാകും. ചികിത്സിച്ചില്ലെങ്കില്‍, മലേറിയ പെട്ടെന്നുതന്നെ ജീവന് ഭീഷണിയായേക്കാം. എല്ലാ വര്‍ഷവും ഏപ്രില്‍ 25 ലോക മലേറിയ ദിനം ആചരിക്കുന്നു. മലേറിയയെ ചെറുക്കാനുള്ള ആഗോളതലത്തിലുള്ള നടപടികളുടെ ഭാഗമായാണ് ദിനാചരണം നടത്തുന്നത്. 2007 മെയ് മാസത്തിലാണ് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി ലോക മലേറിയ ദിനത്തിന് തുടക്കം കുറിച്ചത്. കൊതുകിന്റെ കടിയിലൂടെ പടരുന്ന ജീവന്‍ അപകടപ്പെടുത്തുന്നതുമായ രോഗമാണ് മലേറിയ.
മലേറിയ പനി, വിറയല്‍, പനി തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. ഇത് കഠിനമായ അനീമിയ, അപസ്മാരം, മരണം എന്നിവയ്ക്കും കാരണമാകും. ചികിത്സിച്ചില്ലെങ്കില്‍, മലേറിയ പെട്ടെന്നുതന്നെ ജീവന് ഭീഷണിയായേക്കാം. മലേറിയ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം കൊതുക് കടിയേല്‍ക്കാതിരിക്കുക എന്നതാണ്. ഈ കൊതുകിന്റെ കടിയേറ്റാല്‍ പരാന്നഭോജികള്‍ ഒരാളുടെ രക്തത്തിലേക്ക് പ്രവേശിക്കുകയും രോഗിയായി മാറുകയും ചെയ്യുന്നു. പനി, തലവേദന, വിറയല്‍ എന്നിവയാണ് മലേറിയയുടെ ആദ്യ ലക്ഷണങ്ങള്‍. പനിയും തലവേദനയും ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നു ദിവസം കൂടുമ്പോഴോ ആവര്‍ത്തിക്കുന്നുവെങ്കിലും ഇത് മലേറിയ ലക്ഷണമായി കണക്കാക്കാം. രോഗാണു സാന്നിധ്യമുള്ള കൊതുകിന്റെ കടിയേറ്റ് 8 മുതല്‍ 30 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇതാണ് ഇന്‍ക്യുബേഷന്‍ കാലം എന്നറിയപ്പെടുന്നത്.