കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തട്ട് തകര്‍ന്ന് തൊഴിലാളികള്‍ക്ക് പരിക്ക്.

0

പിണങ്ങോട് ചോലപ്പുറത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് തട്ട് തകര്‍ന്ന് വീണ് 4 തൊഴിലാളികള്‍ക്ക് പരിക്കേറ്റു.ചോലപ്പുറം കോളനിയിലെ ആനന്ദ്,പ്രദീപ്,കൃഷ്ണകുമാര്‍,ധനേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.45ഓടെയായിരുന്നു അപകടം.പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആനന്ദ്, പ്രദീപ് എന്നിവര്‍ക്ക് കാലിന് സാരമായ പരിക്കേറ്റതിനാല്‍ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.മറ്റ് രണ്ട് പേര്‍ക്ക് കാര്യമായ പരിക്കുകളില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!