സ്നേഹ ഭവനത്തിന്റെ താക്കോല്‍ദാനം നാളെ മന്ത്രി നിര്‍വഹിക്കും
മാനന്തവാടി: തൊണ്ടര്‍നാട് എം.ടി.ഡി.എം.എച്ച്.എസ്.എസ്സിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുഞ്ഞോം എടലയില്‍ നിര്‍മ്മിച്ച് നല്‍കുന്ന സ്നേഹ ഭവനത്തിന്റെ താക്കോല്‍ദാനം നാളെ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2016-17 കാലത്ത് ആരംഭിച്ച വീട് നിര്‍മാണം പല കാരണങ്ങളാല്‍ മുടങ്ങിയിരുന്നു.
തുടര്‍ന്ന് 2019-20 കാലയളവില്‍ പ്രവൃത്തി പുനരാരംഭിച്ചു. 5,30,000 രൂപ ചെലവഴിച്ചാണ് 520 സ്‌ക്വയര്‍ഫീറ്റ് വരുന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തയാക്കിയതെന്നും, പ്രളയദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. താക്കോല്‍ദാന ചടങ്ങില്‍ ഒ ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയും കുഞ്ഞോം എ യു പി സ്‌കൂളിലെ അധ്യാപകനുമായ എ ഇ സതീഷ് ബാബുവിനേയും, എന്‍ എസ് എസ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ എസ് ശ്യാലിനെയും ആദരിക്കും. പ്രിന്‍സിപ്പാള്‍ വി ജെ എബ്രഹാം, എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ അനൂപ് ജോര്‍ജ്, പി ടി എ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍, എം പി ടി എ പ്രസിഡന്റ് മൈമൂന അബ്ദുല്ല, എം പി സണ്ണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.