മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണം പൂര്‍ത്തിയാക്കി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവൃത്തികള്‍. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ കാക്കവയല്‍ മുതല്‍ കൊളഗപ്പാറ വരെയുള്ള ദേശീയ പാതയോരത്തെ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് വൃത്തിയാക്കിയിരുന്നു.വിദ്യാര്‍ത്ഥികള്‍ ,ആര്‍ആര്‍ടി പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍, പഞ്ചായത്തധികൃതര്‍ തുടങ്ങിയവരെല്ലാം യജ്ഞത്തില്‍ പങ്കാളികളായി.പൂര്‍ണ്ണമായും നീക്കം ചെയ്ത ശേഷവും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും സംസ്‌കരിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ടിപി ഷിജു,ജെഎച്ച്.ഐ ബൈജു, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.