ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധം: ബജറ്റ് യോഗം ബഹിഷ്‌ക്കരിച്ച് എല്‍ .ഡി .എഫ് 

0

മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിന്റെ ബജറ്റില്‍ തോട്ടം തൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ ഫണ്ട് അനുവദിക്കാത്തതില്‍ പ്രതിഷേധം.എല്‍ .ഡി .എഫ് .അംഗങ്ങള്‍ ബജറ്റ് യോഗം ബഹിഷ്‌ക്കരിച്ച് പ്രകടനവും ഓഫീസിന് മുമ്പില്‍ ധര്‍ണയും നടത്തി. എല്‍.ഡി.എഫ്.പഞ്ചായത്ത് കമ്മിറ്റി കണ്‍വീനര്‍ പി.സി.ഹരിദാസന്‍, വി.കേശവന്‍ എന്നിവര്‍ സംസാരിച്ചു. ഇ.വി.ശശിധരന്‍,ഇട്ടാപ്പു എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!