യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു ,കുരിശു മരണത്തിന് മുന്‍മ്പ് തന്റെ 12 ശിഷ്യന്‍മാര്‍ക്കൊപ്പം അത്താഴ വേളയില്‍ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ സ്മരണയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു , ത്യാഗത്തിന്റേയും ,സഹനത്തിന്റെയും വിശുദ്ധാ വാരാചരണം പെസഹ വ്യാഴത്തോടെ ആരംഭിക്കും.അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി ദേവാലയങ്ങളിലും ,ക്രൈസ്തവ ഭവനങ്ങളിലും ,അപ്പം മുറിക്കല്‍ ശുശ്രൂക്ഷകളും നടക്കും ,ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകി ചുംബിച്ച് എളിമയായി മാറിയ യേശുക്രിസ്തുവിനെ അനുസ്മരിച്ച് ദേവാലയത്തില്‍ വൈദികര്‍ വിശ്വാസികളുടെ കാലുകള്‍ കഴുകുന്ന ചടങ്ങുകള്‍ നടന്നു, ജില്ലയിലെ പ്രധാന ദേവാലയങ്ങളില്‍ ഒന്നായ നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ കാല്‍കഴുകല്‍ ശുശ്രൂക്ഷകള്‍ക്ക് ആര്‍ച്ച് ഫ്രീസ്റ്റ് ഫാ: ജോസ് മേച്ചേരില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു ,അസിസ്റ്റന്റ് വികാരിമാരായ ഫാ: അമല്‍ കൊടുകപള്ളില്‍ ,ഫാ: അനൂപ്,കോച്ചേരിയില്‍ , ഫാ.ജോസഫ്‌മെത്താനത്ത് തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.