ഹൈഡ്രോളിക് മിഷീന്‍ എത്തി; വിറകടുപ്പുകള്‍ ഉണര്‍ന്നു

0

വിറക് കീറാന്‍ ആളെ കിട്ടാനില്ലെന്ന പ്രശ്‌നത്തിന് പരിഹാരം. ഹൈഡ്രോളിക് മിഷീന്‍ ജില്ലയിലും സജീവമാകുന്നു. ഗ്യാസിന് വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ അടുക്കളകള്‍ വിറകടുപ്പിലേക്ക് മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മുട്ടി വിറകുകള്‍ ഉണ്ടെങ്കിലും വിറക് കീറാന്‍ ആളെ കിട്ടാത്തത് ഒരു പ്രശ്‌നമായിരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമായാണ് ഹൈഡ്രോളിക് മിഷ്യന്‍ ജില്ലയില്‍ സജീവമാകുന്നത്.

വാഹനത്തില്‍ ഘടിപ്പിച്ച് ഹൈഡ്രോളിക് കട്ടിങ് മിഷീനിലേക് വലിയ മുട്ടി വിറകുകള്‍ വച്ചാല്‍ നിമിഷ നേരത്തിനുള്ളില്‍ കീറി കഴിയും, ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. മുന്‍പ് കര്‍ണാടക തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം യന്ത്രങ്ങള്‍ ജില്ലയില്‍ എത്തിയിരുന്നെങ്കില്‍. ഇന്ന് ജില്ലയിലെ യുവാക്കള്‍ തന്നെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

മണിക്കൂറിന് 700 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. വലിയ ഹോട്ടലുകളും, ആരാധനാലയങ്ങളിലും,ഓഡിറ്റോറിയങ്ങള്‍, തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവരുടെ സേവനം ലഭ്യമാകുന്നുണ്ട്. വീട്ടുകാരുടെ സമയ ക്രമമനുസരിച്ച്. രാത്രി സമയത്തും വേണമെങ്കില്‍ വിറക് കീറാന്‍ സാധിക്കും. ചെറിയ സൈസ് മുതല്‍, വലിയ സൈസ് വരെ ഏത് രീതിയിലും വിറക് കീറാന്‍ സാധിക്കും എന്ന പ്രത്യേകതയും ഉണ്ട്. വിറകടുപ്പ് തിരിച്ചുവരുന്ന കാലഘട്ടത്തില്‍. വീട്ടുകാര്‍ക്ക് ആശ്വാസകരം ആവുകയാണ് ഇത്തരം സൗകര്യങ്ങള്‍.

Leave A Reply

Your email address will not be published.

error: Content is protected !!