പോലീസ് എന്‍ഡ്യുറസ് ടെസ്റ്റ് നാളെ മുതല്‍
പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോ വിംഗ്) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായുള്ള എന്‍ഡ്യുറസ് ടെസ്റ്റ് നാളെ മുതല്‍ ജൂലൈ 13 വരെയും 19, 20, 21 തീയതികളിലും നടക്കും. ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എന്‍ഡ്യുറസ് ടെസ്റ്റ് (5 കിലോമീറ്റര്‍ ഓട്ടം) മുണ്ടേരി-കോക്കുടി-വണ്ടിയാമ്പറ്റ റോഡില്‍ രാവിലെ 5 മണി മുതല്‍ നടക്കും. ടെസ്റ്റ് നടക്കുന്ന തിയ്യതികളില്‍ രാവിലെ 5 മുതല്‍ 11 വരെ മുണ്ടേരി സ്‌കൂള്‍ മുതല്‍ വണ്ടിയാമ്പറ്റ ജംഗ്ഷന്‍ റോഡില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലീസി മേധാവി അറിയിച്ചു.
ഫയലുകള്‍ തീര്‍പ്പാക്കും
മലബാര്‍ ദേവസ്വം ബോര്‍ഡ്, തലശ്ശേരി ഡിവിഷന് കീഴില്‍ മാനന്തവാടി താലൂക്കിലുള്ള ക്ഷേത്രങ്ങളുടെ ഭരണം വിലയിരുത്തുന്നതിനും പരാതികള്‍ നേരില്‍ കേള്‍ക്കുന്നതിനും പെന്‍ഡിംഗ് ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും, ദേവസ്വം ഡിവിഷന്‍ ഏരിയ കമ്മിറ്റി ചെയര്‍മാനും, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗവും ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷ്ണറും ജൂലൈ 8 ന് രാവിലെ 11 ന് മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ ക്യാമ്പ് ചെയ്യും. ബന്ധപ്പെട്ട ക്ഷേത്ര ഭരണാധികാരികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷ്ണര്‍ അറിയിച്ചു.
കെല്‍ട്രോണില്‍ അഡ്മിഷന്‍ ആരംഭിച്ചു
കെല്‍ട്രോണില്‍ വേര്‍ഡ് പ്രൊസസ്സിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ഡിസിഎ, ടാലി വിത്ത് എം.എസ് ഓഫീസ് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി, കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാവുക. ഫോണ്‍: 7902281422, 8606446162.
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ. പോളിടെക്‌നിക്കില്‍ ജൂലൈ 15 ന് ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ് ആന്റ് സര്‍വീസിങ്ങ് (വയര്‍മാന്‍ ലൈസന്‍സിങ്ങ് കോഴ്‌സ്) തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി യോഗ്യതയുളളവരായിരിക്കണം. ഫോണ്‍: 9744134901, 9847699720.
തവിഞ്ഞാലില്‍ ലോണ്‍ മേള സംഘടിപ്പിച്ചു
കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ് തവിഞ്ഞാല്‍ സി.ഡി.എസിന് (25 കുടുംബശ്രീകള്‍ക്കായി) 1,19,07500 രൂപ മൈക്രോക്രെഡിറ്റ് വായ്പ അനുവദിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍ സി ജോയ് സി.ഡി.എസിനുള്ള ചെക്ക് വിതരണം ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീകള്‍ക്കുള്ള വായ്പാ വിതരണം പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ മാനേജര്‍ കെ രവീന്ദ്രന്‍ നിര്‍വ്വഹിച്ചു. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ലൈജി തോമസ്, ക്ഷേമകാര്യ ചെയര്‍മാന്‍ ജോസ് കൈനിക്കുന്നേല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ. ഖമറുന്നീസ, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ റോസമ്മ ബേബി, കെ. സബിത, മെമ്പര്‍ സെക്രട്ടറി എ.കെ അസീസ്, കെ.എസ്.ബി.സി.ഡി സീനിയര്‍ അസിസ്റ്റന്റ് ബിന്ദു വര്‍ഗ്ഗീസ്, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു രാജന്‍ എന്നിവര്‍ സംസാരിച്ചു.
എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വര്‍ഷമാണ്. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്‌പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍. പി.ഒ, തിരുവനന്തപുരം-695033. ഇ മെയില്‍: keralasrc@gmail.com ഫോണ്‍: 04712325101, 9846033001.
അധ്യാപക നിയമനം
ആനപ്പാറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കോമേഴ്‌സ് വിഷയങ്ങളിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജൂലൈ 6ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാക്കണം. ഫോണ്‍: 04936 266627.