കോവിഡ് സമ്പര്‍ക്കം: എല്ലാവര്‍ക്കും ക്വാറന്റീന്‍ വേണ്ട

0

കോവിഡ് ബാധിതരുമായി ഏറ്റവും അടുത്ത സമ്പര്‍ക്കത്തില്‍ (ഹൈ റിസ്‌ക്) വരുന്നവര്‍ക്കു മാത്രം 14 ദിവസം ക്വാറന്റീന്‍
മതിയെന്ന് ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗരേഖ. ഒരു മീറ്ററിനുള്ളില്‍ 15 മിനിറ്റ് ചെലവഴിച്ചവര്‍,ശാരീരിക സമ്പര്‍ക്കം ഉണ്ടായിരുന്നവര്‍,ഒരു വീട്ടില്‍ കഴിഞ്ഞവര്‍, വാഹനത്തില്‍ ഒരു മീറ്ററിനുള്ളില്‍ ഇരുന്നവര്‍, സുരക്ഷയില്ലാത്ത വസ്തുക്കള്‍ പങ്കിട്ടവര്‍ തുടങ്ങിയവരാണ് ഈ വിഭാഗത്തില്‍പെടുക.

അകന്ന സമ്പര്‍ക്ക (ലോ റിസ്‌ക്) വിഭാഗത്തില്‍ പെടുന്നവര്‍ അനാവശ്യ യാത്രകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുകയും മാസ്‌ക് ഉള്‍പ്പെടെ മുന്‍ കരുതല്‍ സ്വീകരിക്കുകയും വേണം.ഭേദമായവര്‍ക്കു നിര്‍ബന്ധിത ക്വാറന്റീന്‍ ഒഴിവാക്കിയെങ്കിലും 7 ദിവസം സാമൂഹിക ഇടപെടലുകള്‍ നടത്തരുത്. വിദേശത്തു നിന്നുള്‍പ്പെടെ  സംസ്ഥാനത്തിനു പുറത്തു നിന്നെത്തുന്നവര്‍ക്കു 14 ദിവസം ക്വാറന്റീനില്‍ തുടരണമെന്ന വ്യവസ്ഥയ്ക്കു മാറ്റമില്ല. ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്റീന്‍ അതതു സ്ഥുനങ്ങളിലെ മെഡിക്കല്‍ ബോര്‍ഡിനു തീരുമാനിക്കാം.സംസ്ഥാനത്തിന് പുറത്തു നിന്ന് ബിസിനസ് സംബന്ധമായ ആവശ്യങ്ങള്‍ക്കോ അത്യാവശ്യ ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കോ സ്‌പെഷ്യല്‍ പാസുമായി  എത്തുന്നവര്‍ക്കു ക്വാറന്റീന്‍ നിബന്ധനയില്ല.ഏഴുദിവസത്തിനകം മടങ്ങണം

Leave A Reply

Your email address will not be published.

error: Content is protected !!