സുല്‍ത്താന്‍ബത്തേരി മാരിയമ്മന്‍ ക്ഷേത്ര ഗ്രൗണ്ടില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 21 വരെ നടക്കുന്ന ബത്തേരി ഓണം ഫെസ്റ്റ് 2022 ന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വഹിച്ചു. സെഞ്ച്വറി ഫാഷന്‍ സിറ്റിയുംപിആര്‍എഎ അസോസിയേറ്റ്‌സും സംയുക്തമായാണ് ഓണം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.ഓണം ഫെസ്റ്റിനോട് അനുബന്ധിച്ച് വയനാട് വിഷന്‍ ചാനലും സെഞ്ച്വറി ഫാഷന്‍ സിറ്റിയും ചേര്‍ന്ന് പാടാം നമുക്ക് പാടാം എന്ന പേരില്‍ കരോക്കെ ഗാനാലാപന മത്സരവും സംഘടിപ്പിക്കുന്നുണ്ട്.
അമ്യൂസ്‌മെന്റ് പാര്‍ക്ക്, പെറ്റ് ഷോ,വിവിധ ഉത്പന്നങ്ങളുടെ വ്യാപാര വിപണന സ്റ്റാളുകള്‍, കേരളത്തിലെ പ്രഗല്‍ഭരായ കലാകാരന്മാര്‍ അണിനിരക്കുന്ന കലാ പരിപാടികള്‍ തുടങ്ങിയവ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.. മാരിയമ്മന്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും , ഗണപതിവട്ടം ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും പി ആര്‍ എ എ അസോസിയേറ്റ്‌സ് ചെയര്‍മാന്‍ യു പവിത്രന്‍, സെഞ്ച്വറി ഫാഷന്‍ സിറ്റി പ്രതിനിധി ഷൈഫ് തുടങ്ങിയവരും പൗരപ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.