കൊളഗപാറ ചൂരിമലയില്‍ മേയാന്‍വിട്ട കറവ പശുവിനെ കടുവ കൊന്നു. ചൂരിമല താണാട്ടുകുടിയില്‍ രാജന്റെ പശുവിനെയാണ് കടുവകൊന്നത്. ഇന്നുച്ചയോടെയാണ് സംഭവം. ബീനാച്ചി എസ്റ്റേറ്റിന്റെ ഭാഗമായ ഒഴിഞ്ഞ പ്രദേശത്ത് മേയാന്‍ കെട്ടിയ പശുവിനെ കടുവ ആക്രമിച്ചു കൊല്ലുകയായിരുന്നു. മേയാന്‍ കെട്ടിയ സ്ഥലത്ത് പശുവിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അല്‍പം മാറി ഭാഗികമായി ഭക്ഷിച്ച നിലയില്‍ ജഢം കണ്ടെത്തിയത്. ദിവസം 20 ലിറ്റര്‍ പാല്‍ കറക്കുന്ന പശുവിനെയാണ് രാജന് നഷ്ടമായത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.