കൊവിഡ് വ്യാപനത്തിന് സാധ്യത; രണ്ടാഴ്ച ജാഗ്രത പാലിക്കണം: ആരോഗ്യ മന്ത്രി

0

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന മുന്നറി യിപ്പുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. രണ്ടാഴ്ച ജാഗ്ര ത പാലിക്കണമെന്നും സെല്‍ഫ് ലോക്ക് ഡൗണ്‍ വേണമെന്നും ആരോഗ്യ മന്ത്രി. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം.

സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡിന്റെ പുതിയ ഘട്ടമാണെ ന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കടുത്ത ആശങ്കയിലാണ് സംസ്ഥാനമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൂട്ടായ്മകള്‍ ഒഴിവാക്കണമെന്ന് മന്ത്രിയുടെ നിര്‍ദേശം. അത്യാവശ്യം ആണെ ങ്കില്‍ മാത്രം പുറത്തേക്കി റങ്ങുക.  കാരണം രോഗം ബാധിച്ചി ട്ടുണ്ടെങ്കില്‍ വലിയ തോതില്‍ പകരും. ക്രമാതീതമായി കേസു കള്‍ കൂടിയാല്‍ ആശുപത്രികള്‍ ബുദ്ധിമുട്ടിലാകും. അതോടെ ചികിത്സ കിട്ടാത്ത സാഹചര്യമുണ്ടാകുമെന്നും മന്ത്രി. തെര ഞ്ഞെടുപ്പ് സമയത്ത് പലരും നിര്‍ദേശങ്ങള്‍ മറികടന്നെന്നും സത്യപ്രതിജ്ഞയും അധികാരമേല്‍ക്കലും കൊവിഡ് മാനദ ണ്ഡങ്ങള്‍ പാലിച്ചായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!