പുലി പശുക്കിടാവിനെ ആക്രമിച്ചു കൊന്നു

0

പൊഴുതനയില്‍ പുലി പശുക്കിടാവിനെ ആക്രമിച്ചു കൊന്നു . തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അച്ചൂര്‍ നാലാം നമ്പറിലാണ് പുലി ഇറങ്ങിയത്.ഒരുമാസം കൊണ്ട് നാലാം നമ്പര്‍ നിവാസി റസാഖിന്റെ മേയാന്‍വിട്ട മൂന്നുപശുക്കളെയാണ് പുലി ആക്രമിച്ചത്. അതില്‍ രണ്ടുപശുക്കളെ പൂര്‍ണമായും പുലി ഭക്ഷിച്ചു. ദിനംപ്രതി നൂറോളം തോട്ടം തൊഴിലാളികള്‍ ജോലി ചെയ്യുന്ന പ്രദേശത്താണ് പുലി ആക്രമണമുണ്ടായത് . ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുവച്ചുപുലിയെ പിടിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് പശു ഉടമ മുസ്തഫ പറഞ്ഞു

 

Leave A Reply

Your email address will not be published.

error: Content is protected !!